മനുഷ്യന്റെ മരണം കണ്ടു നില്‍ക്കുക അതും ഒന്നും രണ്ടുമല്ല 300ലേറെ മരണങ്ങള്‍. മൈക്കള്‍ ലിയോണ്‍ എന്ന സ്ത്രീയാണ് 20 വര്‍ഷത്തിനിടെ ഇത്രയും മരണം കണ്ണുകൊണ്ട് കണ്ടു നിന്നത്. ഇത്രയും മരണങ്ങള്‍ കണ്ടിട്ടും മനസ്സ് പതറുകയോ കണ്ണു നിറയുകയോ ചെയ്തിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ആദ്യം മാധ്യമ റിപ്പോര്‍ട്ടറായിരുന്നു ലിയോണ്‍ 12 വര്‍ഷമായി ടെക്സാസ് ക്രിമിനല്‍ ജസ്റ്റീസ് ഡിപാര്‍ട്ട്മെന്റിന്റെ വക്താവാണ്. സ്റ്റേറ്റ് നടപ്പിലാക്കുന്ന ഓരോ വധശിക്ഷയ്ക്കും സാക്ഷിയാകുക , മരണം ഉറപ്പാക്കിയ ശേഷം അത് സ്റ്റേറ്റിനെ അറിയിക്കുക എന്നതാണ് ലിയോണിന്റെ നിലവിലെ ജോലി. 2000 നും 2012 നും ഇടയില്‍ സ്ത്രീളും പുരുഷന്മാരുമായി 300 പേര്‍ കൊല്ലപ്പെടുന്നതിന് ലിയോണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആക്രമണ ജീവിതങ്ങള്‍ക്ക് ശാന്തമായ പരിസമാപ്തി. വെറും രണ്ടു സൂചിമുനകള്‍ എല്ലാം കഴിഞ്ഞു. 22 ാം വയസ്സിലായിരുന്നു ലിയോണ്‍ ആദ്യമായി വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചത്. ” ഞാന്‍ പൂര്‍ണ്ണക്ഷമതയോടെ…
Read More