ജനിക്കുന്ന നാള്‍ മുതല്‍ നാം മരണത്തിലേക്ക് ഓരോ ചുവട് വച്ച് അടുത്തു കൊണ്ടിരിക്കുകയാണെന്നതാണ് പരമമായ സത്യം. സുന്ദരമായ ജീവിതം സ്വപ്‌നം കണ്ടിരിക്കുമ്പോഴായിരിക്കും രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം കടന്നുവരിക. ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കേണ്ട പ്രായത്തില്‍ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നു വന്നപ്പോള്‍ തന്നെ ആ 20കാരി ഉറപ്പിച്ചിരുന്നു തന്റെ മരണം സമാഗമമായെന്ന്. പ്രതീക്ഷകള്‍ അവസാനിച്ച ജീവിതം വേദനസംഹാരികളുടെ സഹായത്താല്‍ അല്‍പമൊന്നു വലിച്ചു നീട്ടാന്‍ ശ്രമിക്കുന്ന വേളയില്‍ അവള്‍ തന്റെ സഹോദരിയെ വിളിച്ച് അടുത്തിരുത്തി തന്റെ അന്ത്യാഭിലാഷം അറിയിച്ചു. തനിക്ക് സുന്ദരിയായി മരിക്കണം എന്നായിരുന്നു അവളുടെ അവസാന ആഗ്രഹം. ബോണ്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നതിനു അഞ്ചു ദിവസം മുന്‍പാണ് സൗത്ത് ഫിലിപൈന്‍സ് സ്വദേശിനിയായ റേസിന്‍ പ്രെഗുണ്ട തന്റെ സഹോദരിയോട് ഇതാവശ്യപ്പെട്ടത്. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിന്‍ മരണത്തേക്കാള്‍ ഭയപ്പെട്ടിരുന്നത് തന്റെ ശരീരസൗന്ദര്യം നഷ്ടമാകുന്നതിനെയായിരുന്നു. എന്നിരുന്നാലും മരണത്തിലും താന്‍…
Read More