ജയ്പുർ: രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന 67കാരനായ ദേവേന്ദര്‍ ശര്‍മയാണു പോലീസിന്റെ പിടിയിലായത്.
ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചശേഷം കൊലപ്പെടുത്തി വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.
2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ഈവിധം ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇയാൾ ചെയ്തതായും പോലീസ് പറയുന്നു.