കൊച്ചി: മലയാള സിനിമയിലെ മുന്‍നിര സംവിധായകന് തരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഈ വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം റിസപ്ഷന്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി തരുണ്‍ മൂര്‍ത്തിയെ ക്ഷണിച്ചിരിക്കുന്നത്. തരുണ്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഈ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ‘അറ്റ്ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു’, – ഇങ്ങനെയായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍.
വെറും മൂന്ന് ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച തരുണിന്റെ തുടരും എന്ന ചിത്രം കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച വിജയമാണ് നേടിയത്.