മുണ്ടക്കയം: തസ്കരന് എന്തു സ്ഥാനാർഥി, എന്ത് പ്രചാരണം. അവസരം കിട്ടിയാൽ മോഷ്ടിക്കുക അത്രതന്നെ. അതായിരുന്നു മുണ്ടക്കയം പുഞ്ചവയലിൽ നടന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ഥാനാർഥി പ്രചാരണത്തിന് പോയ തക്കംനോക്കിയാണ് പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന മുപ്പതോളം റബർ ഷീറ്റുകൾ തസ്കരൻ അപഹരിച്ചത്.
മുണ്ടക്കയം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടി.ജെ. ജോൺസന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മോഷ്ടാക്കളെ കണ്ടുപിടിക്കാൻ അധികാരികൾ തയാറാകണമെന്നും ജോൺസൺ ആവശ്യപ്പെടുന്നു.

