വോട്ടെടുപ്പ് കഴിഞ്ഞതോടെ പല തരത്തിലുള്ള വിവാദങ്ങളും കേരളത്തില്‍ അരങ്ങു തകര്‍ക്കുകയാണ്. അക്കൂട്ടത്തിലൊന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ സംഭവം. മുഖ്യമന്ത്രി വോട്ട് ചെയ്ത സര്‍ക്കാര്‍ സ്‌കൂളിന്റെ അവസ്ഥ നോക്കൂ. സ്വന്തം മണ്ഡലത്തിലെ സ്‌കൂള്‍ ഈ അവസ്ഥയില്‍ ആയിരിക്കുമ്പോഴാണോ നവോത്ഥാനം പ്രസംഗിക്കുന്നതെന്നും ചോദിച്ചുകൊണ്ടായിരുന്നു, ട്രോളുകളൊക്കെയും. ഈ ട്രോളാകട്ടെ, പ്രധാനമായും താരതമ്യം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചെയ്ത ബൂത്തുമായാണ്.
വികസനമില്ലെന്ന് വിമര്‍ശിക്കുന്ന ഗുജറാത്തിലെ സ്‌കൂളും പിണറായിയിലെ സര്‍ക്കാര്‍ സ്‌കൂളും കണ്ടോ എന്ന തലക്കെട്ടോടെയാണ് മിക്ക പോസ്റ്ററുകളും പ്രചരിക്കുന്നത്. പലരും സത്യാവസ്ഥ മനസിലാക്കാതെ ഇത് പങ്കുവയ്ക്കുകയുമാണ്. എന്നാല്‍ പിണറായിയിയെ സ്വകാര്യ സ്‌കൂളിലാണ് മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്തതെന്നാണ് സത്യം. ട്രോളുകളില്‍ പ്രചരിക്കുന്നതുപോലെ സര്‍ക്കാര്‍ സ്‌കൂളില്‍ അല്ല. 1919ലാണ് പ്രസ്തുത സ്‌കൂള്‍ സ്ഥാപിച്ചത്. പിടിഎ ഫണ്ടില്‍ നിന്നാണ് സ്‌കൂളിന്റെ അറ്റകുറ്റപണികളും മറ്റും നടത്തുന്നതും.
നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയതാകട്ടെ അഹമ്മദാബാദിലെ റാനിപ്പിലുള്ള നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. അതും സര്‍ക്കാര്‍ സ്‌കൂളല്ല. ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ട്രോള്‍ പ്രചരിപ്പിക്കുന്നതെന്നാണ് നരേന്ദ്രമോദിയെക്കൂടി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ട്രോളുകള്‍ സൂചിപ്പിക്കുന്നത്.