കൊച്ചി: “അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉമാ തോമസ് എംഎല്‍എ. സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷം എന്നാണ് സ്ത്രീകളുടെ വിജയത്തെക്കുറിച്ച് ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
അമ്മയുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോന് തെരഞ്ഞെടുക്കപ്പെട്ടതും മുഖ്യഭാരവാഹികളായി പുരുഷന്മാര്ക്കൊപ്പം വനിതകള്‍ക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമ ലോകത്തിന് പ്രചോദനവുമാണ് എന്നും ഉമാ തോമസ് കുറിച്ചു.