ഒ​രാ​ളു​ടെയും ഡ്യൂ​പ്ലി​ക്കേ​റ്റാ​കാ​ന​ല്ല ഇ​വി​ടെ​യു​ള്ള​ത്: ഐ​ശ്വ​ര്യ റാ​യ്‌​യു​മാ​യു​ള്ള താ​ര​ത​മ്യ​ത്തി​നെ​തി​രേ ഉ​ര്‍​വ​ശി റൗ​ട്ടേ​ല

ഇ​ത്ത​വ​ണ​ത്തെ കാ​ന്‍ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ വ്യ​ത്യ​സ്ത​മാ​യ ലു​ക്കു​ക​ളി​ലെ​ത്തി ഉ​ര്‍​വ​ശി റൗ​ട്ടേ​ല ഏ​വ​രു​ടെയും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. 2018ലെ ​കാ​ന്‍ മേ​ള​യി​ല്‍ ഐ​ശ്വ​ര്യ റാ​യ് ധ​രി​ച്ച മൈ​ക്കി​ള്‍ കി​ന്‍​കോ ഗൗ​ണി​ന് സ​മാ​ന​മാ​യ ഗൗ​ണ്‍ ധ​രി​ച്ചും ഉ​ര്‍​വ​ശി ഇ​ത്ത​വ​ണ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പ​ല​രും ഐ​ശ്വ​ര്യ​യെ​യും ഉ​ര്‍​വ​ശി റൗ​ട്ടേ​ല​യെയും താ​ര​ത​മ്യം ചെ​യ്തു സം​സാ​രി​ച്ചു.

ഇ​പ്പോ​ഴി​താ, ഇ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ള്‍​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഉ​ര്‍​വ​ശി റൗ​ട്ടേ​ല. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഐ​ശ്വ​ര്യ റാ​യി​യെ​യും ത​ന്നെ​യും താ​ര​ത​മ്യം ചെ​യ്ത് ഒ​രാ​ളി​ട്ട ക​മ​ന്‍റി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കു​വ​ച്ചാ​ണ് ഉ​ര്‍​വ​ശി തു​റ​ന്ന​ടി​ച്ച​ത്. ഒ​ട്ടും ക​രി​ഷ്മ​യി​ല്ലാ​തെ ഐ​ശ്വ​ര്യ റാ​യ് ആ​കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്.

ക​രി​ഷ്മ​യി​ല്ലാ​ത്ത ഐ​ശ്വ​ര്യ റാ​യ് ആ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ ഞാ​ന്‍? ഡാ​ര്‍​ലിം​ഗ്, ഐ​ശ്വ​ര്യ ഒ​രു ബിം​ബ​മാ​ണ്. എ​ന്നാ​ല്‍ ഞാ​ന്‍ ഒ​രാ​ളു​ടെയും ഡ്യൂ​പ്ലി​ക്കേ​റ്റാ​കാ​ന​ല്ല ഇ​വി​ടെ​യു​ള്ള​ത്. ഞാ​നാ​ണ് ബ്ലൂ ​പ്രി​ന്‍റ്. അ​വി​ടെ ഇ​ഴു​കി​ച്ചേ​രാ​നാ​യി കാ​ന്‍​സ് എ​ന്നെ ക്ഷ​ണി​ച്ച​ത​ല്ല, വേ​റി​ട്ടു​നി​ല്‍​ക്കാ​നാ​യി ഞാ​ന്‍ വ​ന്ന​താ​ണ്. എ​ന്‍റെ ലു​ക്ക്, എ​ന്റെ സ്‌​റ്റൈ​ല്‍, എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം… ഇ​തെ​ല്ലാം നി​ങ്ങ​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​വെ​ങ്കി​ല്‍, ഒ​ന്നോ ര​ണ്ടോ ദീ​ര്‍​ഘ​നി​ശ്വാ​സ​മെ​ടു​ക്കൂ. ഞാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും പ​റ്റി​യ ആ​ള​ല്ല. എ​ല്ലാ കീ ​ബോ​ര്‍​ഡ് വി​മ​ര്‍​ശ​ക​രോ​ടു​മാ​യി ഞാ​ന്‍ പ​റ​യ​ട്ടെ, സം​സാ​രി​ക്കു​ന്ന​ത് തു​ട​രു​ക- ഉ​ര്‍​വ​ശി റൗ​ട്ടേ​ല കു​റി​ച്ചു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ പ്ര​മു​ഖ ഫാ​ഷ​ന്‍ നി​രീ​ക്ഷ​ക അ​ക്കൗ​ണ്ടാ​യ ഡ​യ​റ്റ് സ​ബ്യ​യ്ക്കെ​തി​രെ​യും അ​വ​ര്‍ ആ​ഞ്ഞ​ടി​ച്ചു. ഞാ​ന്‍ കോ​ണി​പ്പ​ടി​യി​ല്‍ ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്ന് പ​റ​ഞ്ഞ മു​ഖ​മി​ല്ലാ​ത്ത പേ​ജാ​യ ഡ​യ​റ്റ് സ​ബ്യ​യു​ടെ നു​ണ​ക​ള്‍​ക്കെ​തി​രേ ഞാ​ന്‍ അ​ടി​യ​റ​വ് പ​റ​യാ​തെ നി​വ​ര്‍​ന്നു നി​ന്നു. സ​ത്യം വാ​ഴ​ട്ടെ. എ​ല്ലാ​വ​രെയും പോ​ലെ എ​ന്‍റെ ടീം ​എ​ല്ലാ അ​നു​മ​തി​ക​ളും വാ​ങ്ങി​യ​ശേ​ഷ​മാ​ണ് കോ​ണി​പ്പ​ടി​യി​ല്‍ നി​ന്ന് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത് ഉ​ര്‍​വ​ശി റൗ​ട്ടേ​ല പ​റ​ഞ്ഞു.

Related posts

Leave a Comment