ഇത് നല്ല ‘തുടക്കം’: വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ സി​നി​മ​യി​ലേ​യ്ക്ക്; സംവിധാനം ജൂഡ് ആന്തണി

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ നാ​യി​ക​യാ​കു​ന്നു. ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന 37-ാം ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​സ്മ​യ നാ​യി​ക​യാ​കു​ന്ന​ത്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് താരപുത്രിയുടെ തുടക്കം. 

മാ​യ എ​ന്നു വി​ളി​പ്പേ​രു​ള്ള വി​സ്മ​യ അ​ച്ഛ​ന്‍റെ​യും ചേ​ട്ട​ൻ പ്ര​ണ​വി​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്നാ​ണ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ​ത്തു​വ​രും. 

ദീ​ർ​ഘ​നാ​ളാ​യി താ​യ്‌​ലാ​ൻ​ഡി​ൽ ആ​യോ​ധ​ന ക​ല​ക​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു വി​സ്മ​യ. എ​ഴു​ത്ത്, വാ​യ​ന, വ​ര, ക്ലേ ​ആ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം താ​ര​പു​ത്രി​യു​ടെ ഇ​ഷ്ട​മേ​ഖ​ല​യാ​ണ്. വി​സ്മ​യ എ​ഴു​തി​യ ഗ്രെ​യി​ന്‍​സ് ഓ​ഫ് സ്റ്റാ​ര്‍​ഡ​സ്റ്റ് എ​ന്ന പു​സ്ത​കം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

പാ​ശ്ചാ​ത്യ​സം​ഗീ​ത​ത്തി​ലും താ​ര​പു​ത്രി​യ്ക്ക് താ​ത്പ​ര്യ​മു​ണ്ട്. ഇ​ത്ത​രം ക​ഴി​വു​ക​ള്‍​ക്കും താ​ത്പ​ര്യ​ങ്ങ​ള്‍​ക്കും പു​റ​മെ കു​ടും​ബ​ത്തോ​ടു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​സ്മ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​പ്പു​ക​ൾ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

Related posts

Leave a Comment