മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ കോണ്ട്വാത് ഗ്രാമമെന്ന് കേട്ടാൽ ഭയം കാൽ മുട്ടിൽ നിന്ന് അരിച്ചു കയറും. പകൽ പോലും രാത്രിയുടെ ഭീകരത സൃഷ്ടിക്കുമാം വിധം നിശബ്ദതയാൽ മൂടപ്പെട്ടു കിടക്കുന്നു. പ്രദേശത്തെ ഒരു സാധാരണ കിണർ, ഗ്രാമത്തില്‍ തുടർച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ മൂല കേന്ദ്രമായതോടയാണ് നാട്ടുകാർ ഈ കിണറിനെ ഭയപ്പെടുന്നത്.
സംഭവങ്ങളുടെയും തുടക്കം ഏപ്രിൽ മൂന്നിനായിരുന്നു. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ മരണത്തിന്റെ ഒരു ചങ്ങല തന്നെയായിരുന്നു. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞത്.
കിണറിനുള്ളിൽ വീണവരെ രക്ഷിക്കാനിറങ്ങിയവർ പോലും മരിച്ചു വീഴുന്ന അവസ്ഥയാണ് ഉണ്ടായത്. കിണറിന് അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരുന്ന വിഷവാതക ശ്വസിച്ചതാണ് ആളുകൾ മരണപ്പെടാൻ കാരണമെന്ന് പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞു.
കൃഷി ആവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കുമായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണർ അതോടെ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറി.
എന്നാൽ ആളുകൾ ഭയന്ന് മാറി നിൽക്കാൻ തുടങ്ങിയാൽ ശരിയാകില്ലന്ന് മനസിലാക്കിയ ഗ്രാമ വാസികൾ ഇതിനൊരു പരിഹാരം കണ്ടെത്തി. കിണറിൽ വീണ് മരിച്ച് പോയവരുടെ ആത്മാക്കൾക്ക് വേണ്ടി ഗ്രാമവാസികൾ ഒത്തുചേർന്ന് പ്രത്യേക പ്രാർഥനകളും പൂജകളും നടത്തി.
ഈ പൂജകൾ ജീവിക്കാനുള്ള അതിജീവനത്തിന് വേണ്ടിയാണ്. ഇവിടെ കുറച്ച് കാലമായി ഭയം നിലനില്ക്കുന്നു. ഗ്രാമവാസികൾ യഥാര്‍ഥത്തില്‍ ജീവിക്കാന്‍ പോലും മറന്ന് പോയി.’ ഗ്രാമത്തലവൻ മുകേഷ് താക്കൂർ പറഞ്ഞു.