ഒരു കല്ലെടുത്ത് എറിഞ്ഞാൽ അത് ചെന്ന് പതിക്കുന്നത് മിക്കവാറും ഒരു യൂട്യൂബറുടെ തലയിൽ ആയിരിക്കും. ഓരോ ദിവസവും ഓരോ യൂട്യൂബർമാർ പിറവി എടുക്കുകയാണ്. ഓരോരുത്തരും ഓരോ പുതിയ ചാനലുമായി ആണ് എത്തുന്നത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് വരുമാനം കൊണ്ട് കോളജ് ഫീസ് അടച്ചിരിക്കുകയാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി ഇഷാനി ശർമ. തനിക്ക് യൂട്യൂബിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് കോളജിലെ ഒന്നാം വർഷത്തെ ഫീസ് മുഴുവനായും താൻ അടച്ചു എന്ന് ഇഷാനി പറഞ്ഞു.
സർക്കാർ കോളജിലാണ് താൻ പഠിക്കുന്നത് അതുകൊണ്ട് വലിയ തുക ആയിരുന്നില്ല അത്. എങ്കിലും സ്വന്തം വരുമാനം ഉപയോഗിച്ച് പഠിക്കുന്ന സമയത്ത് ഫീസ് അടച്ചത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഇഷാനി പറഞ്ഞു.
എങ്ങനെയാണ് യൂട്യൂബിലേക്ക് എത്തിയതെന്നും ഇഷാനി വിശദീകരിച്ചു. ‘ ഇക്കണോമിക്സ് പ്രീ-ബോർഡ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് പെട്ടെന്നൊരു സ്പാർക്ക് മനസിലേക്ക് വരികയായിരുന്നു.
ഞാൻ എന്റെ ഫോൺ എടുത്തു, പത്താം ക്ലാസ് വിദ്യാർഥികൾക്കായി അവരുടെ പരീക്ഷകളിൽ എങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന് വിശദീകരിക്കുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു ചെറിയ വീഡിയോ റിക്കാർഡുചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. 50 മുതൽ 100 വ്യൂവേഴ്സ് മാത്രമാണ് ആദ്യ ഘട്ടങ്ങളിൽ വീഡിയോ കണ്ടത്. എങ്കിലും തുടക്കക്കാരി എന്ന നിലയിൽ അത് തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു എന്ന് ഇഷാനി പറഞ്ഞു.
നിങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചിലപ്പോൾ ഒരു ചാനലാകാം ഒരു ബ്ലോഗ് ആകാം അതും അല്ലങ്കിൽ ഒരു പോഡ്കാസ്റ്റ് ആകാം. എന്തും ആകട്ടെ”ശരിയായ” സമയത്തിനായി കാത്തിരിക്കരുത്. ആരംഭിക്കുക. നിങ്ങൾ അത് ആസ്വദിക്കുന്നുവെങ്കിൽ, തുടരുക.
ആ അഭിനിവേശത്തെ വലുതാക്കി മാറ്റാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ, അതിനായി പോകുക എന്ന് ഇഷാനി കുറിച്ചു.
സോഷ്യൽ മീഡിയ ഒരു ശക്തമായ ഇടമാണ്. സംഖ്യയ്ക്കോ പ്രശസ്തിക്കോ വേണ്ടി മാത്രമല്ല, വളർച്ചയ്ക്കും ബന്ധത്തിനും വേണ്ടി. നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പങ്കിടുക. നിങ്ങളുടെ കഥ പങ്കിടുക. ആരാണ് അത് കേൾക്കേണ്ടതെന്ന് നിങ്ങൾക്കറിയില്ല എന്നും വിദ്യാർഥിനി കൂട്ടിച്ചേർത്തു.
ഗോ ഒന്നുമുണ്ടായിരുന്നില്ല. പിന്നാലെ പതിയെ പതിയെ പഠന സംബന്ധമായ പല സംശയങ്ങൾക്കും ഇഷാനി തന്റെ യൂട്യൂബിലൂടെ വീഡിയോകൾ പങ്കുവച്ച് തുടങ്ങി. പതുക്കെ ഈ വീഡിയോകൾ നിരവധി പേരിലേക്ക് എത്തി. ചാനലിന് മോണിറ്റൈസേഷനും വരുമാനവും ലഭിക്കാൻ തുടങ്ങി.

