കൊച്ചി: സീബ്രാ ക്രോസിംഗില്‍ ആളുണ്ടോ, വാഹനം നിറുത്തിക്കോ ഇല്ലെങ്കില്‍ പണിയാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന വിധം സീബ്രാ ക്രോസിംഗ് നിയമങ്ങള്‍ ലംഘിച്ച സംഭവങ്ങളില്‍ നവംബറില്‍ മാത്രം എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത് 833 കേസുകള്‍. അപകടകരമായ ഡ്രൈവിംഗിന് മോട്ടോര്‍ വാഹന നിയമത്തിലെ 184ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തും.സീബ്രാ ക്രോസിംഗ് ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാരെ കാണുമ്പോള്‍ മിക്ക വാഹനങ്ങളും നിര്‍ത്താന്‍ മടിക്കുന്നതായും, ഭൂരിഭാഗം വാഹനങ്ങളും സീബ്രാലൈനിന് മുകളിലാണ് വാഹനങ്ങള്‍ നിറുത്തുന്നതെന്നും പരിശോധനയില്‍ എംവിഡി കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.
കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞയിിടെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരിഷ്കൃത സമൂഹത്തില്‍ സീബ്രാ ക്രോസിംഗില്‍ വാഹനം നിര്‍ത്തുന്നില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സീബ്ര ക്രോസിംഗില്‍ യാത്രക്കാര്‍ക്കാണ് ഒന്നാമത്തെ അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ കൊച്ചി നഗരത്തിലടക്കം പരിശോധനകള്‍ തുടരുകയാണ് എംവിഡി.
ഹൈക്കോടതി ജംഗ്ഷന്, മേനക, പള്ളിമുക്ക്, എംജി റോഡ് ജോസ് ജംഗ്ഷന്, പാലാരിവട്ടം ബൈപ്പാസിലെ വിവിധ ജംഗ്ഷനുകള്‍, കലൂര്‍ സിഗ്നല്‍, ഇടപ്പള്ളി ടോള്‍, മാധവ ഫാര്‍മസി ജംഗ്ഷന്, തേവര തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെല്ലാം സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ നിത്യസംഭവമാണ്. റോഡിനു കുറുകെ കടക്കുമ്പോള്‍ ഒരു പോലീസുകാരന് കൈകള്‍ പൊക്കി ഒപ്പം നടന്നില്ലെങ്കില്‍ കാല്‍നട യാത്രക്കാരെ വാഹനങ്ങള്‍ ഇടിച്ചു താഴെയിടും എന്ന സ്ഥിതിയാണ് ഇവടങ്ങളില്‍.
സീബ്രാ ക്രോസിംഗില്‍ നിന്ന് െ്രെഡവര്‍മാര്‍ അകലെ നിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഇനിയും സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൊണ്ടുവരുന്നതുവരെ പരിശോധനകള്‍ തുടരാനാണ് എംവിഡിയുടെ നീക്കം.

