വെള്ളറട : അമ്പൂരി വനമേഖലയില്‍ നിന്നു വ്യാജ ചാരായം നിര്‍മിച്ചു വള്ളത്തില്‍ കടത്തവെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. അമ്പൂരി കാരിക്കുഴി ലാലു ഭവനില്‍ കുമാര്‍ കാണി (47) ആണ് പിടിയിലായത്. സ്ഥിരമായി അഞ്ചു ലിറ്റര്‍ കൊള്ളുന്ന കന്നാസിലാണ് ഇയാള്‍ ചാരായം കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. വനമേഖലയില്‍ ഇയാള്‍ വാറ്റിയെടുക്കുന്ന ചാരായത്തിന് ഗ്രാമീണ മേഖലയില്‍ വലിയ ഡിമാന്റാണ്.
അമരവിള എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതി വലയിലായത്. മഫ്ടിയില് എത്തിയ എക്സൈസ് സംഘമാണ് കുമാര്‍ കാണിയെ കുടുക്കിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.എസ്. ബിനു പ്രിവന്റിവ് ഓഫീസര്‍ മഹേഷ് ജീപ്പ് ഡ്രൈവര്‍ സ്റ്റീഫന്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.