കിഴക്കമ്പം: വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം കുട്ടികള്‍ക്ക് കളിസ്ഥലം നഷ്ടമായി. കുഴിക്കാട് ജംഗ്ഷനു സമീപമുള്ള സര്‍ക്കാര്‍ വക സ്ഥലത്താണ് വാഹനങ്ങളും യന്ത്രസാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ സമീപപ്രദേശങ്ങിലെ കുട്ടികള്‍ പതിവായി വൈകുന്നേരങ്ങളില്‍ ഷട്ടില്‍ കളിക്കുകയും ഷോട്ട്പുട്ട്, ഹൈജംപ്, ലോംഗ്ജംപ് എന്നീ ഇനങ്ങള്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു.
നിലവില്‍ ഇവിടെ യന്ത്രങ്ങളും വാഹനങ്ങളുംകൊണ്ടു നിറഞ്ഞിരിക്കുകയാണ്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് കരാറുകാരുടെ നേതൃത്വത്തിലാണ് ഇവിടെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യുന്ന സമീപവാസികളെ ആക്ഷേപിക്കുന്നതും പതിവാണ്.
കൂറ്റന്‍ ക്രെയിനടക്കം കണെ്ടയ്‌നറിന്റെ ഭാഗവും ഈ ഭാഗത്തു കൊണ്ടുവന്നിട്ടിട്ടുണ്ട്. ഇതു മാറ്റാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലാത്ത മട്ടാണ്. യന്ത്രങ്ങള്‍ മാറ്റി കളിസ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.