ശ്രീപത്മ പ്രൊഡക്ഷന്‍സിനു വേണ്ടി തോട്ടയ്ക്കാട് ശശി നിര്‍മിച്ച് അര്‍ജുന്‍ ബിനു സംവിധാനം ചെയ്യുന്ന അനീസ്യ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നു. എഡിജിപി ഡോ.ബി.സന്ധ്യയ്ക്ക് ഓഡിയോ ഡിവിഡിയുടെ കോപ്പി നല്‍കി നടന്‍ മധു പ്രകാശനം നിര്‍വഹിച്ചു. നിര്‍മാതാവ് തോട്ടയ്ക്കാട് ശശി, സംവിധായകന്‍ അര്‍ജുന്‍ ബിനു, കാമറാമാന്‍ ബാബു രാജേന്ദ്രന്‍, ദര്‍ശന്‍ രാമന്‍, പാര്‍ഥസാരഥി, ഞക്കാട് രാജന്‍, വിജയന്‍ പാലാഴി എന്നിവര്‍ പങ്കെടുത്തു.
അനശ്വരനായ കാഥികന്‍ വി.സാംബശിവന്റെ പ്രസിദ്ധമായ അനീസ്യ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് അനീസ്യ. ഗാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രമാണ്. ചുനക്കര രാമന്‍കുട്ടി, സാബു, പ്രദീപ് എന്നിവരാണ് ഗാനരചന നിര്‍വഹിച്ചത്. സംഗീതം പകര്‍ന്നത് ദര്‍ശന്‍ രാമന്‍, സാബു, പാര്‍ഥസാരഥി എന്നിവരാണ്. മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, വിധുപ്രതാപ്, ജ്യോത്സ്‌ന, സൂര്യ എന്നിവരാണ് ഗായകര്‍.