കാസര്‍ഗോഡ് ജില്ലയിലെ കശുമാവിന്‍തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന ഉഗ്രവിഷമുള്ള കീടനാശിനി പ്രയോഗത്തിന്റെ കെടുതികളെക്കുറിച്ചും പ്രതിഷേധങ്ങളെക്കുറിച്ചും ലോകമെങ്ങും വാര്‍ത്തയായതാണ്. കീടനാശിനികളില്‍ പൊതിഞ്ഞ ഭക്ഷണം കഴിച്ചു ജീവിക്കുന്ന നാം തീര്‍ച്ചയായും ആ ഗ്രാമത്തെ അടുത്തറിയണം. അങ്ങനെ അടുത്തറിയാനും അനുഭവിക്കാനും വേണ്ടിയുള്ള ഒരു ചലച്ചിത്രാവിഷ്കാരമാണ് അമീബ. കീടനാശിനി പ്രയോഗം മനുഷ്യസമൂഹത്തിന്റെ നാഡീഞരമ്പുകളെ എങ്ങനെ തളര്‍ത്തുന്നു എന്ന് അമീബയിലൂടെ നേരിട്ടു കാണാം.
കോഴിക്കോട് ആസ്ഥാനമായ, നേര് സാംസ്കാരികവേദിയുടെ രണ്ടാമത്തെ ജനകീയ സംരംഭമായ അമീബ ജനുവരി 22 മുതല്‍ മലബാര്‍ മേഖലയില്‍ പ്രദര്‍ശനം ആരംഭിച്ചു. അവിടെ പ്രേക്ഷകര്‍ നല്കിയ വന്‍സ്വീകരണം, ചിത്രത്തിന്റെ വൈഡ് റിലീസിന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു പ്രചോദനമേകി. ഫെബ്രുവരി 26 മുതല്‍ ചിത്രം മറ്റു മേഖലകളിലും പ്രദര്ശനത്തിനെത്തിരിക്കുന്നു.
ബാനര്‍-നേര് ഫിലിം സൊസൈറ്റി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-മനോജ് കാന, നിര്‍മാണം-പ്രിയേഷ് കുമാര്‍ പി.കെ. (പ്രസിഡന്റ്, നേര് സൊസൈറ്റി). ഇന്ദ്രന്‍സ്, അനുമോള്‍ ആത്മീയ രാജന്, അനൂപ് ചന്ദ്രന്, ബാബു അനൂര്, പ്രവീഷ് കുമാര്‍ വി.പി., സിന്ധു, വൈശാഖ്, കാര്‍ത്യായനി, മൊയ്തീന് കോയ എന്നിവരും അമീബയിലെ കഥാപാത്രങ്ങളാകുന്നു.
അജയ് തുണ്ടത്തില്‍