അരുവിക്കരയില്‍ എല്ലാ പഞ്ചായത്തിലും ലീഡ് നേടി ശബരീനാഥന്‍

tvm-sabariകാട്ടാക്കട : ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടി നേടി വിജയകിരീടം ചൂടി ശബരീനാഥന്‍. അരുവിക്കര മണ്ഡലത്തിന്റെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് 21,314 വോട്ടിന്  വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ 10,128 വോട്ടുകളാണ് നേടിയത്.

അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയതു പൂവച്ചല്‍ പഞ്ചായത്തില്‍ നിന്ന്. 8452 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എ റഷീദ് നേടിയപ്പോള്‍ 13,444 വോട്ടാണു യുഡിഎഫ് പിടിച്ചത്. എന്‍ഡിഎ  സ്ഥാനാര്‍ഥി രാജസേനന് 4102 വോട്ട് കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 4992 വോട്ടിന്റെ ഭൂരിപക്ഷം പൂവച്ചലില്‍ നിന്നു ലഭിച്ചപ്പോള്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍ നിന്ന് 1842 വോട്ടിന്റെ ലീഡാണു കിട്ടിയത്. ശബരീനാഥന്‍ 5477 വോട്ട് നേടിയപ്പോള്‍ റഷീദിനു 3635 വോട്ടും രാജസേനന് 1769 വോട്ടും ലഭിച്ചു.

അരുവിക്കര മണ്ഡലത്തിന്റെ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് 21314 വോട്ടിന്  വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ നിന്ന് 1989, 1990 എന്നിങ്ങനെയായിരുന്നു ശബരിയുടെ ഭൂരിപക്ഷം. വിതുര പഞ്ചായത്തില്‍ റഷീദിന് 6139 വോട്ടും രാജസേനന് 2232 വോട്ടും ശബരീനാഥന് 8128 വോട്ടും ലഭിച്ചു. തൊളിക്കോട് പഞ്ചായത്തില്‍ യുഡിഎഫ് 7431 വോട്ടും രാജസേനന്‍ 2151 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 5441 വോട്ടും നേടി. ഉപതിരഞ്ഞെടുപ്പില്‍ പിന്നോക്കം പോയ അരുവിക്കരയില്‍ 2135 വോട്ടിന്റെ ഭൂരിപക്ഷം ശബരീനാഥന്‍ നേടി.

8115 വോട്ട് റഷീദ് നേടിയപ്പോള്‍ 2746 വോട്ട് എന്‍ഡിഎയും 10,250 വോട്ട് ശബരിക്കും കിട്ടി.യുഡിഎഫ് സ്ഥാനാര്‍ഥിയുടെ  ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ വെള്ളനാട് പഞ്ചായത്ത് രണ്ടാം സ്ഥാനത്തു നിന്നു.10,283 വോട്ട് ശബരിക്കു ലഭിച്ചപ്പോള്‍ 3287 വോട്ട് രാജസേനനും 5710 വോട്ട് റഷീദും നേടി. 4573 വോട്ടാണു വെള്ളനാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം. ആര്യനാട് പഞ്ചായത്തില്‍ 8526 വോട്ട് നേടി യുഡിഎഫ് .

ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 6502 വോട്ടാണു റഷീദിനു ലഭിച്ചത്. എന്‍ഡിഎയ്ക്ക് 1922 വോട്ട് ലഭിച്ചപ്പോള്‍ ശബരിയുടെ ഭൂരിപക്ഷം 2024ല്‍ എത്തി. ഉഴമലയ്ക്കലിലേക്കെത്തുമ്പോള്‍ 1614 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചു. 6663 വോട്ട് യുഡിഎഫിനും 2018 വോട്ട് എന്‍ഡിഎയ്ക്കും എന്‍ഡിഎയ്ക്കും 5049 വോട്ട് റഷീദിനും ലഭിച്ചു. 448 പോസ്റ്റല്‍ വോട്ട് ശബരിക്കു ലഭിച്ചപ്പോള്‍ 553 എണ്ണം റഷീദിനു ലഭിച്ചു.

Related posts