സി. മധുശങ്കര്‍ അടൂര്‍ സംവിധാനം ചെയ്യുന്ന ‘അറബിപ്പെണ്ണ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബത്തിന്റെ പൂജ ചങ്ങനാശേരി വാണി ഹോട്ടലില്‍ നടന്നു. മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മണമേല്‍ ഭദ്രദീപം തെളിയിച്ചു. വൈസ് ചെയര്മാന് എല്‍സമ്മ ജോബ്, നടി സോണിയ മല്‍ഹാര്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രവാസി മലയാളികളുടെ മനസിലെ പ്രണയങ്ങളുടെയും, പ്രണയഭംഗങ്ങളുടെയും ഗാനാവിഷ്കാരമാണ് ‘അറബിപ്പെണ്ണ്’. പ്രവാസി മലയാളിയായ സനീഷ് അബ്ദുല്‍ കരീം ആണ് ഗാനരചനയും, സംഗീതവും നിര്‍വഹിക്കുന്നത്. ‘അവളുടെ മകള്‍’ എന്ന ചിത്രത്തിന് മുന്നോടിയായാണ് മധുശങ്കര്‍ ഈ ആല്‍ബം ഒരുക്കുന്നത്. ഐ മീഡിയ ക്രീയേ ഷന്സിനുവേണ്ടി സനീഷ് അബ്ദുല്‍ കരീം നിമിക്കുന്ന അറബിപ്പെണ്ണ്’ സി. മധുശങ്കര്‍ അടൂര്‍ സംവിധാനം ചെയ്യുന്നു. ഗാനരചന, സംഗീതം – സനീഷ് അബ്ദുല്‍ കരീം, ആലാപനം – കണ്ണൂര്‍ ഷെറീഫ്, അബ്ദുല്‍ റസീം, ഹാഷിം, പ്രകാശ് പളനി, സുജാത, കാമറ – ബിജു ആശ്രമം, എഡിറ്റര്‍ – അനൂപ്, മേക്കപ്പ് – പ്രദീപ്, പശ്ചാത്തല സംഗീതം – പ്രസന്നന്, കല – സാജന് മങ്കൊമ്പ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ശിവ പ്രസാദ്, പി. ആര്.ഒ. – അയ്മനം സാജന്,
ടോണി, സജിതാ ബേട്ടി, അബ്ദുല്‍ റസീം, ജയശ്രീ, അനു, സൂര്യ, അനിത, സേതുലക്ഷ്മി, സജീവ്, പ്രവീണ്‍, ജോണ്സന് മാമ്മൂട്, ഹാഷിം, പ്രകാശ് മുരുകന് എന്നിവര്‍ അഭിനയി ക്കുന്നു. ആലപ്പുഴ, കുട്ടനാട്, വാഗമണ്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങി.