പാലാ: അതിവേഗം വളരുന്ന ലോകക്രമത്തില്‍ അവസരങ്ങളുടെ കൃത്യവും സമയബന്ധിതവുമായ വിനിയോഗത്തിനു വിദ്യാര്‍ഥി സമൂഹം പ്രാധാന്യം നല്‍കണമെന്നു കെ.എം.മാണി എംഎല്‍എ. പാലാ നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കുന്ന വിന്നേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി എംപി അധ്യക്ഷത വഹിച്ചു. പിഎസ്സി ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കരിയര്‍ വിദഗ്ധന്‍ ബി.എസ്. വാര്യര്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറിന് നേതൃത്വം നല്കി. പിഎസ്സി അംഗം പ്രഫ. ലോപ്പസ് മാത്യു, സന്തോഷ് അഗസ്റ്റിന് കാവുകാട്ട്, രാജേഷ് വാളിപ്ലാക്കല്‍, പയസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ 33 സ്കൂളുകളും 515ല്‍പ്പരം പ്രതിഭകളും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ മേലുകാവ് സിഎംഎസ് എച്ച്എസ്എസിലെ ഗൗതം കൃഷ്ണയെയും ഒരു മാര്‍ക്ക് മാത്രം നഷ്ടപ്പെട്ട് 1999 മാര്‍ക്ക് നേടിയ പാലാ സെന്റ് മേരീസ് എച്ച്എസ്എസിലെ ഗഹന നവ്യ ജയിംസിനെയും പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു.