അസമത്വ പട്ടികയില്‍ ജര്‍മനിക്ക് രണ്ടാം സ്ഥാനം

germany-peopleബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ ജര്‍മനിക്ക് രണ്ടാം സ്ഥാനം.

ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനം അനുസരിച്ച്, ജര്‍മനിയിലെ ആകെ സമ്പത്തിന്റെ അറുപതു ശതമാനവും കൈയാളുന്നത് പത്തു ശതമാനം ജനങ്ങളാണ്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് ആകെ സമ്പത്തിന്റെ 2.5 ശതമാനം മാത്രമാണ് അവകാശപ്പെടാനുള്ളതെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

അസമത്വത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഓസ്ട്രിയയാണ്. ജര്‍മനിക്കു പിന്നില്‍ സൈപ്രസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts