ക്വാലാലംപുര്‍: സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയെ, ഓസ്ട്രേലിയ കശക്കി. രണ്ടാം മത്സരത്തില്‍ ഒന്നിനെതിരേ അഞ്ചു ഗോളിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബ്ലാക് ഗോവേഴ്സിലൂടെ ഓസ്ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, രൂപീന്ദര്‍ പാല് സിംഗിലൂടെ സമനില നേടിയ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നു. എന്നാല്‍, ഇന്ത്യയുടെ ആവേശത്തിന് അധികം ആയുസ് ഉണ്ടായില്ല. ഡ്വോയറും എഡ്ഡി ഒക്കേഡനും മാറ്റ് ഗോഡസും ഓര്‍ച്ചാഡും ഓസീസിന്റെ മറ്റു ഗോളുകള്‍ സ്വന്തമാക്കി. ആദ്യമത്സരത്തില്‍ ഇന്ത്യ, ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു.
അസ്ലന് ഷാ: ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ
