ഈരാറ്റുപേട്ട: സെന്‍ട്രല്‍ ജംഗ്ഷനില്‍ നഗരസഭയുടെ കീഴിലുള്ള അഹമ്മദ് കുരുക്കള്‍ നഗര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഈാരാറ്റുപേട്ടയില് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഇതേത്തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.
കഴിഞ്ഞ രാത്രിയാണ”അഹമ്മദ് കുരുക്കള്‍ നഗര്‍ സാമുഹ്യവിരുദ്ധര്‍ തകര്‍ത്തത്. 1970ല്‍ നിര്‍മിച്ച അഹമ്മദ് കുരുക്കള്‍ നഗര്‍ പല രാഷ്്ട്രീയ പാര്‍ട്ടികളുടെയും യോഗങ്ങള്‍ക്കുള്ള വേദിയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.