കോട്ടയം: കുളിരേകുന്ന മഴയത്ത് കാട്ടരുവികളിലൂടെ നടന്നിട്ടുണ്ടോ…? നൂല്മഴ ആസ്വദിച്ച് മൂടല്മഞ്ഞ് വകഞ്ഞുമാറ്റി തേയിലത്തോട്ടത്തിലൂടെ യാത്ര പോയിട്ടുണ്ടോ…? മഴയും, കോടമഞ്ഞും ഇഴചേരുന്ന സൗന്ദര്യം ആസ്വദിക്കാന് ഓണക്കാലത്ത് യാത്രകള് ഒരുക്കുകയാണ് കെഎസ്ആര്ടിസി ബജറ്റ് ടൂറിസം.
ഓണക്കാലത്തെ വിനോദയാത്രകള് ആസ്വാദ്യമാക്കാന് ജില്ലയിലെ കെഎസ്ആര്ടിസി ഡിപ്പോകളും ഒരുങ്ങി. സെപ്റ്റംബര് മാസത്തില് സ്റ്റേ ട്രിപ്പുകള് ഉള്പ്പെ ടെ യാത്രയില് ഒരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്, മറയൂര്, വട്ടവട, കോവളം, രാമക്കല്മേട്, ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ, വാഗമണ്, നിലമ്പൂര്, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് കൂടുതലും ക്രമീകരിച്ചിട്ടുള്ളത്.
സീ അഷ്ടമുടി, കൊല്ലം ജെകെ റോയല്സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉള്പ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉള്പ്പെടുന്ന പുണ്യം പമ്പ, അയ്യപ്പചരിത്രത്തിലൂടെ അയ്യപ്പദര്ശന പാക്കേജും ആഴിമല-ചെങ്കല്, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബര് മാസത്തില് പൂജാ ഹോളിഡേയ്ക്ക് പ്രത്യേക ട്രിപ്പുകളും ബജറ്റ് ടൂറിസം ഒരുക്കുന്നുണ്ട്. സെപ്റ്റംബര്-ഒക്ടോബര് ട്രിപ്പുകളില് ഗ്രൂപ്പ് ബുക്ക് സൗകര്യം മേല്പ്പറഞ്ഞ സ്ഥലങ്ങളിലേക്ക് നടത്തുന്നതാണ്. ഇതിനായി പ്രത്യേകം യാത്രാസൗകര്യം ഒരുക്കാനും കെഎസ്ആര്ടിസി തയാറായിക്കഴിഞ്ഞു.
ബുക്കിംഗ് നമ്പര്
എരുമേലി
9562269963
9447287735
പൊന്കുന്നം
9497888032
9400624953
ഈരാറ്റുപേട്ട
9526726383
9847786868
പാലാ
7306109488
9745438528
വൈക്കം
9995987321
9072324543
കോട്ടയം
8089158178
94471 39358
ചങ്ങനാശേരി
8086163011
9446580951
പ്രശാന്ത് വേലിക്കകം
ജില്ലാ കോ-ഓര്ഡിനേറ്റര്
9447223212