ആനപ്പറ പോലീസ് ക്വാര്‍ട്ടേഴ്‌സ് നശിക്കുന്നു; താമസിക്കാന്‍ ആരുമില്ല

TVM-COURTERSവെള്ളറട : പോലീസുകാര്‍ക്കായി നിര്‍മിച്ച ആനപ്പാറ പോലീസ് ക്വാര്‍ട്ടേഴ്‌സ് നശിക്കുന്നു. താമസത്തിന് ഒരു പോലീസുകാരന്‍ പോലുമില്ല. ആഭ്യന്തവകുപ്പ് 30 വര്‍ഷം മുമ്പാണ് പോലീസ് ക്വാര്‍ട്ടേഴ്‌സ് പണികഴിപ്പിച്ചത്. വെള്ളറട പോലീസ് സ്‌റ്റേഷന്‍ നിര്‍മാണ സമയത്ത് ആനപ്പാറ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.

നല്ലബലവത്തായി നിര്‍മിച്ച കെട്ടിടം ഉപയോഗിക്കാത്ത് കാരണം നാശത്തിന്റെ വക്കിലാണ്. ക്വാര്‍ട്ടേഴ്‌സില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെല്ലാം സാമൂഹ്യവിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി. ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്.അറവുമാടുകളുടെ മേച്ചില്‍ സ്ഥലയായി പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം മാറിയിട്ടുണ്ട്. കൂടാതെ വൈകുന്നേരങ്ങളില്‍ മദ്യപ സംഘത്തിന്റെ നിയന്ത്രണത്തിലാണു ക്വേര്‍ട്ടേഴ്‌സും പരിസരവും.

വെറുതെ കിടന്ന് നശിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്‍കിയാല്‍ പോലും നല്ല വാടക കിട്ടുമെന്നിരിക്കെ ആരും തിരിഞ്ഞ് നോക്കാതെ പരിസര പ്രദേശമാകെ കാട് പിടിച്ച് കെട്ടിടത്തില്‍ അത്തി അടക്കമുള്ള വൃക്ഷങ്ങള്‍ പിടിച്ച് നാശത്തിന്റെ വക്കിലാക്കിയിട്ടുണ്ട്.അടിയന്തരമായി ക്വാര്‍ട്ടേഴ്‌സ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉപയോഗപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related posts