ഇങ്ങനെയൊക്കെ ചെയ്യാമോ? സ്കൂളില്‍ മലമൂത്ര വിസര്‍ജനം നടത്തി ഓണാഘോഷം അലങ്കോലമാക്കാന്‍ ശ്രമം; ഭക്ഷണ പദാര്‍ഥങ്ങളും വലിച്ചുവാരിയിട്ടു

oNAMകോഴിക്കോട്: സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചു. പുതിയറ ബിഇഎം സഭാസ്കൂളില്‍ ഇന്ന് നടത്താനിരുന്ന ഓാണാഘോഷ പരിപാടി അലങ്കോലമാക്കാനാണ് സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചത്. ഇന്നലെ രാത്രി സ്കൂളിലെത്തിയവര്‍ ഓഫീസ് മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തി മലനമാക്കുകയായിരുന്നു. മാത്രവുമല്ല ഓണ സദ്യക്കായി ഒരുക്കിയ ഭക്ഷണ പദാര്‍ഥങ്ങളും വലിച്ചുവാരിയിട്ടിട്ടുണ്ട്. അവിയല്‍, പുളി തുങ്ങിയ കറികള്‍ ഇന്നലെ രാത്രിയോടെ തന്നെ തയാറാക്കി വച്ചിരുന്നു.

ഇവയെല്ലാം എടുത്തുപയോഗിച്ച നിലയിലാണ്. ഓഫീസ് മുറിയിലെ എല്ലാ ഫയലുകളും വലിച്ചുവാരി വിതറിയട്ടുണ്ട്. ഇന്നലെ രാത്രി 11 വരെ സ്കൂളില്‍ പാചകക്കാരും സ്കൂള്‍ അധികതരുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നതെന്ന് പിടിഎ പ്രസിഡന്റ് മധുസൂദനന്‍ പറഞ്ഞു. ഇന്ന് രാവിലെ 5.45ന് സ്കൂള്‍ വീണ്ടും തുറന്നപ്പോഴാണ് സംഭവം കാണുന്നത്. തുടര്‍ന്ന് കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്കൂളിലെ പാത്രങ്ങളും മറ്റും ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി.

Related posts