നടി സാമന്ത വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നല്ലൊരു മകളും സുഹൃത്തും കാമുകിയും ആകാന്‍ കഴിയാത്തതിനാല്‍, താന്‍ സിനിമയില്‍ നിന്ന് കുറച്ചു കാലത്തേക്ക് വിട്ടുനില്‍ക്കുന്നു എന്ന് അടുത്തിടെ സാമന്ത വെളിപ്പെടുത്തിയിരുന്നു. നടി വിവാഹിതയാകാന്‍ പോകുന്നു എന്നതാ ണ് പുതിയ വാര്‍ത്ത. സാമന്ത തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്.
പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞ സാമന്ത ഭാവിവരന്റെ പേര് വെളിപ്പെടുത്തിയില്ല. കുറച്ചു മാസ ങ്ങള് കഴിഞ്ഞാല്‍ പേര് താന്‍ തന്നെ വെളിപ്പെ ടുത്തുമെന്നും അടുത്തൊരു ഘട്ടത്തിലേക്ക് കടക്കുന്നതുവരെ അദ്ദേഹത്തെ ക്കുറിച്ച് കൂടുത ലൊന്നും പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ല എന്നുമാണു സാമന്ത പറയുന്നത്. വിവാഹശേഷവും അഭിനയിക്കും.
തന്റെ പ്രായത്തിനും പക്വതയ്ക്കും യോജി ക്കുന്ന കഥാപാത്രങ്ങള്‍ കുടുംബ ജീവിതത്തെ ബാധിക്കാത്ത വിധം ഏറ്റെടുക്കാനാണ് താത്പര്യം. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിട്ടു ണ്ടെന്നും സാമന്ത വ്യക്തമാക്കി. നേരത്തെ നടന് സിദ്ധാര് ഥുമായി സാമന്ത പ്രണയത്തിലാ ണെന്നും മറ്റും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.