ഇന്നത്തെ സ്‌പെഷല്‍ വെന്ത വിരലുറ! ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ പൊതിച്ചോറില്‍ വെന്ത വിരലുറ; കുറച്ചുനാള്‍ മുമ്പ് കറിയില്‍ നിന്ന് പഴുതാരയേയും കിട്ടിയിട്ടുണ്ട്

canteenനെടുമങ്ങാട് ജില്ലാ ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ പൊതിച്ചോറിലെ അവിയലില്‍ വെന്ത വിരലുറ. കുടുംബശ്രീ പ്രവര്‍ത്തകരാണ് കാന്റീന്‍ നടത്തുന്നത്. രോഗികളിലൊരാള്‍ക്കായി വാങ്ങിയ ഊണിലാണ് പച്ചക്കറി അരിയുമ്പോള്‍ വിരലിലിടുന്ന റബര്‍ വിരലുറ കിട്ടിയത്. അവിയലിനൊപ്പമാണ് വിരലുറ കണ്ടെത്തിയത്. കാന്റീനെക്കുറിച്ച് മുമ്പും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കുറച്ചു നാള്‍ മുമ്പ് കറിയില്‍ നിന്ന് പഴുതാരയേയും കിട്ടിയിട്ടുണ്ട്. അന്ന് കാന്റീന്‍ പൂട്ടിച്ചെങ്കിലും പിന്നീട് തുറന്ന് നല്‍കി. ഇടയ്ക്ക് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലും പഴകിയ ആഹാര സാധനങ്ങളും കണ്ടെത്തിയിരുന്നു. കാന്റീന്‍ അടച്ചുപൂട്ടാന്‍ നഗരസഭ നിര്‍ദേശം നല്‍കി.

Related posts