ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മുരളി വിജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ഡല്‍ഹി താരം ഗൗതം ഗംഭീറാണ്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെ. എല്‍. രാഹുലിന്റെ പരിക്കിനെ തുടര്‍ന്നാണ് ഗംഭീര്‍ ടീമിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടം നേടി.
ഇന്‍ഡോര്‍ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിംഗ്
