എം.എല്‍.എ ഹോസ്റ്റലിലെ മുറി വി.എസ് ഇന്നുതന്നെ ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ്

Sreeramakrishnanതിരുവനന്തപുരം: ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ  എം.എല്‍.എ ഹോസ്റ്റലിലെ  മുറി ഇന്നുതന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഓഫീസ് കത്തു നല്‍കി. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫീസ് അനുവദിക്കണമെന്ന്  കഴിഞ്ഞ മാസം ചേര്‍ന്ന ഭരണ പരിഷ്കരണ കമ്മീഷന്റെ ആദ്യ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിരുന്നില്ല.

കമ്മീഷന്‍ അധ്യക്ഷനെന്ന നിലയ്ക്ക്  വി.എസിനുള്ള എട്ട് സ്റ്റാഫ് അംഗങ്ങളും കമ്മീഷന്റെ 12 സ്റ്റാഫും ഉണ്ട്.  ഇവരില്‍ പലരും തങ്ങുന്നത് എം.എല്‍.എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലുള്ള 1ഡി എന്ന മുറിയിലാണ്. നേരത്തെ വി.എസ് അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്ന ഈ മുറി ഉടന്‍ ഒഴിയണമെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചതോടെ അദ്ദേഹത്തിന് അനുവദിക്കാണ് മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സൂചന.

Related posts