‘ആദ്യം പോയി പത്ത് കിലോ ശരീരഭാരം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ യാ​ത്രയ്ക്കി​ടെ ബോ​ഡി ഷെ​യ്മിം​ഗ് നേ​രി​ടേ​ണ്ടി വ​ന്ന​താ​യി ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രം​ഗ​ത്ത്. മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​ന്‍റെ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് മും​ബൈ മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ സീ​ഷാ​ൻ സി​ദ്ദി​ഖാ​ണ് പാ​ർ​ട്ടി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണ​ണ​മെ​ങ്കി​ൽ ത​ന്നോ​ട് ശ​രീ​ര​ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സീ​ഷാ​ന്‍റെ ആ​രോ​പ​ണം. ഭാ​ര​ത് ജോ​ഡോ യാ​ത്ര മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ടീം ​അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ യാ​ത്ര​യി​ൽ നി​ന്നും ത​ന്നെ പു​റ​ത്താ​ക്കി. ആ​ദ്യം പോ​യി 10 കി​ലോ കു​റ​യ്ക്ക്, എ​ന്നി​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാം എ​ന്നാ​യി​രു​ന്നു ഇ​യാ​ൾ പ​റ​ഞ്ഞ​ത്. താ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​യാ​ൾ കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്ന് സീ​ഷാ​ൻ പ​റ​ഞ്ഞു.

‘രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൂ​ടെ​യു​ള​ള​വ​ർ പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ആ​രി​ൽ നി​ന്നോ പ​ണം വാ​ങ്ങി കോ​ൺ​ഗ്ര​സി​നെ ന​ശി​പ്പി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ഇ​വ​രു​ടെ പെ​രു​മാ​റ്റം. രാ​ഹു​ൽ ഗാ​ന്ധി ന​ല്ല​വ​നാ​ണ്, അ​ദ്ദേ​ഹം ത​ന്‍റെ ജോ​ലി ചെ​യ്യു​ന്നു. എ​ന്നാ​ൽ മ​റ്റു​ള​ള​വ​രോ​ട് വ​ള​രെ മോ​ശ​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള​വ​ർ പെ​രു​മാ​റു​ന്ന​ത്. ഇ​ത് രാ​ഹു​ൽ ഗാ​ന്ധി തി​രി​ച്ച​റി​യു​ന്നി​ല്ല. പാ​ർ​ട്ടി​യെ തു​ല​യ്ക്ക​ണ​മെ​ന്നുള്ള പെ​രു​മാ​റ്റ​മാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​നി​ക്ക് പി​താ​വി​നെ​പ്പോ​ലെ​യാ​ണ്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി​ട്ട് പോ​ലും അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്നു, പ​ല​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന്’- സീ​ഷാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സീ​ഷാ​ന്‍റെ പി​താ​വ് ബാ​ബാ സി​ദ്ദി​ഖ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് മും​ബൈ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് സീ​ഷാ​ൻ സി​ദ്ദി​ഖി​നെ ബു​ധ​നാ​ഴ്ച മാ​റ്റി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച ബാ​ബാ സി​ദ്ദി​ഖ് അ​ജി​ത് പ​വാ​ർ ന​യി​ക്കു​ന്ന എ​ൻ​സി​പി​യി​ലാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​ത്.

Related posts

Leave a Comment