എംഎല്‍എ ഫണ്ട് വിനിയോഗം വിലയിരുത്തി അച്യുതാനന്ദന്‍

PKD-VSപാലക്കാട്: ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ എംഎല്‍എ ആസ്ഥിവികസന ഫണ്ടുകളുടെ അവലോകന യോഗം കളക്‌റ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പദ്ധതി നിര്‍വ്വഹണത്തില്‍ ഉദ്യോഗസ്ഥര്‍ സൂക്ഷമതയും സൂതാര്യതയും കാര്യക്ഷമതയും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിക്കരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും തുടങ്ങിവെച്ച പദ്ധതികള്‍ ഏഴ് മാസത്തിനുള്ളില്‍ പൂര്‍ത്തിക്കരിക്കുവാനും യോഗത്തില്‍ ധാരണയായി.

അകത്തേത്തറ നടക്കാവ് മേല്‍പ്പാലത്തിന്റെ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കുവാനും മലമ്പുഴ റിംങ് റോഡ് പ്രവൃത്തികള്‍ തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.പ്രവൃത്തികളുടെനടത്തിപ്പ്‌വിലയിരുത്താന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു.

Related posts