എംഎല്‍എ വൈകിയെത്തിയത് വിവാദത്തിലായി; ഫേസ് ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ അതിലുംവിവാദം

tvm--postകാട്ടാക്കട:   ജൈവ ക്യഷിയുമായി ബന്ധപ്പെട്ട് പേയാട്ട് സിപി എം നടത്തിയ പരിപാടിയില്‍ മന്ത്രി എത്തിയിട്ടും സ്ഥലം എംഎല്‍എ സതീഷ് ഏതാണ്ട് ഒന്നര മണിക്കൂര്‍ താമസിച്ച് എത്തിയതുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. ഇത് സംബന്ധിച്ച് സതീഷിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്.

“തിരക്ക് എന്ന വാക്കിന് നല്ല സുഹ്യത്തിനെ നഷ്ടമായി എന്നൊരു അര്‍ത്ഥം കൂടിയുണ്ട് ” എന്നാണ് ഇന്നലെ പോസ്റ്റിട്ടത്. അത് വിവാദമായതോടെ പിന്‍ വലിക്കുകയും ചെയ്തു. സിപിഎം പേയാട് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച വിഷരഹിത പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യാനെ ത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനാണു സ്ഥലം എംഎല്‍എ ഐ.ബി സതീഷിനു വേണ്ടി ഒരു മണിക്കൂര്‍ കാത്തിരുന്നത്.

മൂന്നു മണിക്കായിരുന്നു പരിപാടി. നിയമസഭ നടക്കുന്നതിനാല്‍ തുടങ്ങാന്‍ വൈകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ സഭ നേരത്തെ പിരിഞ്ഞ തിനാല്‍ 3.10 ആയപ്പോഴേക്കും മന്ത്രി ഹാജരായി. പക്ഷേ എംഎല്‍എ എത്തിയില്ല. എംഎല്‍എ എവിടെ എന്നായി മന്ത്രിയുടെ ചോദ്യം.  അദ്ദേഹം വന്നിട്ടു മതി ഉദ്ഘാടന മെന്നു മന്ത്രി നിലപാടെ ടുക്കുകയും ചെയ്തു. നേരത്തെ നിര്‍ത്തിവച്ച നാടന്‍പാട്ട,് ഉദ്ഘാടകന്റെ ബോറടി മാറ്റാന്‍ വേദിയില്‍ ഒന്നുകൂടി അവതരി പ്പിക്കാന്‍ കലാകാരന്‍ മാര്‍ക്കു സംഘാടകര്‍ അവസരം കൊടുത്തു.

സതീഷ് എത്തുമ്പോള്‍ 4.10.  പിന്നെ താമസിച്ചില്ല, കാര്യങ്ങള്‍ വിശദീകരിക്കാതെ അതിഥിക ളെയുംകൂട്ടി നേരെ ചെടി നടാന്‍ കൃഷിസ്ഥലത്തേക്കു പാഞ്ഞു. ഇതിനെ ചൊല്ലി മന്ത്രിയും എംഎല്‍എയും പിണങ്ങിയതായി സൂചനയുണ്ട്.  തുടര്‍ന്നാണ് പോസ്റ്റിട്ടത്. എന്നാല്‍ അത് പടര്‍ന്നതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Related posts