എഐവൈഎഫ് ദേശീയ നേതൃയോഗങ്ങള്‍ക്കു തുടക്കം; ആവേശത്തിരയിളക്കി കനയ്യകുമാര്‍

KKD-KANAYAKUMARകോഴിക്കോട്: മൂന്നുദിവസങ്ങളിലായി നടക്കുന്ന എഐവൈഎഫ് ദേശീയ നേതൃയോഗങ്ങള്‍ക്കു തുടക്കമായി. ഇന്നു രാവിലെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പൊതുസമ്മേളനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയും നാളെയും മറ്റന്നാളും ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗവും കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ യൂത്ത് ഹോസ്റ്റലില്‍ വെച്ച് നടക്കും.

രാജ്യ വ്യാപകമായി സംഘടിപ്പിക്കേണ്ട സമര പരിപാടികള്‍ക്കും നരേന്ദ്ര മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഫാസിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങള്‍ക്കും രൂപം നല്‍കാനാണ് ദേശീയ നേതൃയോഗങ്ങള്‍ കോഴിക്കോട് ചേരുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന ദേശീയ നേതൃയോഗങ്ങള്‍ ഇതാദ്യമായാണ് കോഴിക്കോട് നടക്കുന്നത്.

ആവേശത്തിരയിളക്കി കനയ്യകുമാര്‍
കോഴിക്കോട്: ടാഗോര്‍ഹാളിനെ ഇളക്കിമറിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. എഐവൈഎഫ് ദേശീയ നേതൃയോഗങ്ങളുടെ ഭാഗമായി ഇന്നു രാവിലെ നടന്ന പൊതുസമ്മേളനത്തിലാണ് തന്റെ പതിവുശൈലിയില്‍ ആസാദീ… മുദ്രാവാക്യം മുഴക്കി കനയ്യ ആവേശം വിതറിയത്. പ്രസംഗത്തിനു ശേഷം  താളത്തിലുള്ള മുദ്രാവാക്യം ഹാളിലുണ്ടായിരുന്നവര്‍ ഏറ്റുവിളിച്ചു. എഐവൈഎഫ്, സിപിഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ നിരവധി പൊതുജനങ്ങളും കനയ്യ എത്തുന്നതറിഞ്ഞ് പരിപാടിക്കെത്തിയിരുന്നു.

Related posts