എണ്‍പതിന്റെ നിറവില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ; ബഹുമുഖ പ്രതിഭയെന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യന്‍: എം.ടി.

tcr-mtഗുരുവായൂര്‍: ബഹുമുഖപ്രതിഭ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യന്‍ ചൊവ്വല്ലൂര്‍ കൃഷണന്‍കുട്ടിയാണെന്നു സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 80-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന “കൃഷ്ണകൃപാസാഗര’ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി. ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ പൗരാവലിയുടെ ഉപഹാരം എം.ടി. വാസുദേവന്‍ നായര്‍ ചൊവ്വല്ലൂരിനു സമ്മാനിച്ചു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മറുപടി പ്രസംഗം നടത്തി.

എം.പി. ഗംഗാധരന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, എ. വേണുഗോപാല്‍, രാധാകൃഷ്ണന്‍ കാക്കശേരി, എം.ഡി. രാജേന്ദ്രന്‍, പി.വി. മുരളീധരന്‍, വി.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന മാധ്യമ സദസ് മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപി, ഇ.എം. സതീശന്‍, കെ.സി. നാരായണന്‍, പെരുവനം കുട്ടന്‍ മാരാര്‍, കെ.പി. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സുഹൃത്‌സമ്മേളനം കെ.പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മാടമ്പ് കുഞ്ഞുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
ഡോ. പി.ആര്‍. കൃഷ്ണകുമാര്‍, വി.കെ. ശ്രീരാമന്‍, അഡ്വ. എ.യു. രഘുരാമപ്പണിക്കര്‍, വിദ്യാധരന്‍ മാസ്റ്റര്‍, ടി.വി. ചന്ദ്രമോഹന്‍, ഡോ. രാജന്‍ ചുങ്കത്ത്, ഡോ. ലക്ഷ്മി ശങ്കര്‍, കിഴിയേടം രാമന്‍ നമ്പൂതിരി, തെക്കുമുറി ഹരിദാസ്, ജനു ഗുരുവായൂര്‍, പി.വി. ശേഖരന്‍ കുട്ടി, വി. വേണു ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം ഗോപി ആശാന്റെ നേതൃത്വത്തില്‍ നടന്ന കഥകളിയോടെയാണ് ആഘോഷ പരിപാടികള്‍ സമാപിച്ചത്.

Related posts