മലയാളികൾക്ക് എന്നോട് പ്രത്യേക സ്നേഹമാണോ എന്നറിയില്ല. പക്ഷെ നാട്ടിൽ മാത്രമല്ല. ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും.
അവർക്ക് ഇഷ്ടമറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ മതി അപ്പോൾ തന്നെ ലൈക്സും കമന്റും കുമിഞ്ഞുകൂടും.
എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകൻ.
എന്റെ കയ്യിൽ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ജസ്റ്റിന്റെ കൈിലുണ്ട്. സത്യത്തിൽ സോഷ്യൽ മീഡിയയിൽ എന്നെ ആക്ടീവായി നിർത്തുന്നത് ഈ ആരാധകരാണ്.
-സംവൃത സുനിൽ