എറണാകുളം മില്‍മയില്‍ 81 ഒഴിവുകള്‍

ekm-milmaഎറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനില്‍ വിവിധ തസ്തികകളിലെ 81 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം , കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് ഒഴിവ്.പേഴ്‌സണല്‍ ഓഫീസര്‍- മൂന്ന് ഒഴിവ്.    യോഗ്യത- ബിരുദം, പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം/എംഎസ്ഡബ്യു/ എംബിഎ അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 21,070- 42,410 രൂപ.

അക്കൗണ്ട്‌സ് ഓഫീസര്‍- നാല് ഒഴിവ്.
യോഗ്യത- എസിഎ/എഐസിഡബ്ല്യു ഇന്റര്‍മീഡിയറ്റ് പരീക്ഷ വിജയിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എംകോം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 21,070- 42,410 രൂപ.

മാര്‍ക്കറ്റിംഗ് ഓഫീസര്‍- രണ്ട് ഒഴിവ്.
യോഗ്യത- യോഗ്യത ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ് ബിരുദം. എംബിഎ അല്ലെങ്കില്‍ ഇര്‍മയില്‍നിന്നുള്ള പിജി ഡിപ്ലോമ. കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 21,070- 42,410 രൂപ.

ടെക്‌നിക്കല്‍ സൂപ്രണ്ട് (ഡയറി)- ആറ് ഒഴിവ്.
യോഗ്യത- ഡയറി സയന്‍സ് ബിരുദം/ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 18,810- 37,970 രൂപ.
ടെക്‌നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിംഗ്) ഇലക്ട്രിക്കല്‍- നാല് ഒഴിവ്.
യോഗ്യത- ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം/ ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 18,810- 37,970 രൂപ.
ടെക്‌നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിംഗ്) മെക്കാനിക്കല്‍- ഒരു ഒഴിവ്. യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ ഡയറി എന്‍ജിനിയറിംഗ് ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 18,810- 37,970 രൂപ.
ഡയറി കെമിസ്റ്റ്/ ഡയറി ബാക്ടീരിയോളജിസ്റ്റ്- ആറ് ഒഴിവ്.
യോഗ്യത- ഡയറി കെമിസ്ട്രി/ മൈക്രോബയോളജി/ ഡയറി ക്വാളിറ്റി കണ്‍ട്രോള്‍ എംഎസ്്‌സി അല്ലെങ്കില്‍ ക്വാളിറ്റി കണ്‍ട്രോള്‍ പിജി ഡിപ്ലോമ/ ബിഎസ്‌സി (ഡിടി) രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചം.
ശമ്പളം- 18,810- 37,970 രൂപ.
അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍- രണ്ട് ഒഴിവ്.
യോഗ്യത- ഒന്നാം ക്ലാസോ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് മാര്‍ക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കോ-ഓപ്പറേറ്റിംഗ് ആന്‍ഡ് ബാങ്ക് ബിരുദം.
ശമ്പളം- 18,810- 37,970 രൂപ.
മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍-രണ്ട് ഒഴിവ്.
യോഗ്യത- ഒന്നാം ക്ലാസോ ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസോ മാര്‍ക്കോടെ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കോ-ഓപ്പറേറ്റിംഗ് ബാങ്കിംഗ് ബിരുദം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 12,385- 28,630 രൂപ.
ജൂണിയര്‍ സൂപ്പര്‍വൈസര്‍ (പിആന്‍ഐ)- മൂന്ന് ഒഴിവ്.
യോഗ്യത- എച്ച്ഡിസി/ബിഎസ്‌സി (ബാങ്കിംഗ് ആന്‍ഡ് കോ-ഓപ്പറേഷന്‍) മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം- 10,405- 24,245 രൂപ.
ലാബ് അസിസ്റ്റന്റ്- മൂന്ന് ഒഴിവ്.
യോഗ്യത- കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി ബിഎസ്‌സി.
ശമ്പളം- 10,405- 24,245 രൂപ.
ഡ്രൈവര്‍ ഗ്രേഡ് രണ്ട്- നാല് ഒഴിവ്.
യോഗ്യത- എട്ടാം ക്ലാസ് വിജയം. എല്‍എംവി ആന്‍ഡ് എച്ച്എംവി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 10,100 – 23,610 രൂപ.
ടെക്‌നീഷ്യന്‍ (ഇലക്ട്രീഷ്യന്‍) ഗ്രേഡ് രണ്ട്- പത്ത് ഒഴിവ്.
യോഗ്യത- എസ്എസ്എല്‍സിയും ഇലക്ട്രിക്കല്‍ ഐടിഐയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 10,405- 24,245 രൂപ.
ടെക്‌നീഷ്യന്‍ (ബോയ്‌ലര്‍) ഗ്രേഡ് രണ്ട്- നാല് ഒഴിവ്.
യോഗ്യത- എസ്എസ്എല്‍സിയും ഫിറ്റര്‍ ഐടിഐയും  രണ്ടാം ക്ലാസ് ബോയ്‌ലര്‍ അറ്റന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 10,405- 24,245 രൂപ.
ടെക്‌നീഷ്യന്‍ ഗ്രേഡ് -രണ്ട് (റഫ്രിജറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍)- രണ്ട് ഒഴിവ്.
യോഗ്യത- എസ്എസ്എല്‍സി റഫ്രിജറേഷന്‍ ഐടിഐ, വയര്‍മാന്‍ ലൈസന്‍സ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 10,405- 24,245 രൂപ.
ടെക്‌നീഷ്യന്‍ (ജനറല്‍) ഗ്രേഡ്- രണ്ട് ഒഴിവ്.
യോഗ്യത- എസ്എസ്എല്‍സി. ഫിറ്റര്‍ ഐടിഐ, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം- 10,405- 24,245 രൂപ.
പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്- 16 ഒഴിവ്.
യോഗ്യത- എസ്എസ്എല്‍സി (ബിരുദധാരികളെ പരിഗണിക്കില്ല).
ശമ്പളം- 8,500- 19,940 രൂപ.
ഈ തസ്തികകള്‍ക്കെല്ലാം ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. നിയമപ്രകാരമുള്ള വയസിളവ് ലഭിക്കും. പകുതി ഒഴിവുകള്‍ പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കായി മാറ്റിയിട്ടുണ്ട്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ്- 300 രൂപ.
ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടയ്ക്കണം.
Managing Director ERCMPU Ltd എന്ന പേരിലെടുത്ത ഡിഡിയാണ് അയയ്‌ക്കേണ്ടത്. എസ്‌സി/ എസ്ടി വിഭാഗക്കാരെ അപേക്ഷാ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന സമയം മാര്‍ച്ച് 28 വൈകീട്ട് അഞ്ചുവരെയാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ രസീതും ഡിഡിയും ഏപ്രില്‍ ഏഴിനകം ലഭിക്കത്തക്കവിധം Managing Director, ERCMPU Ltd, Edappally, Cochin- 682 024 എന്ന വിലാസത്തില്‍ അയയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ercmpu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related posts