എല്ലാ ഭവനങ്ങളിലും വൈദ്യുതി നടപ്പിലാക്കും: മന്ത്രി മൊയ്തീന്‍

tcr-lithtകുന്നംകുളം: എല്ലാ ഭവനങ്ങളിലും വൈദ്യുതി എന്ന പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ്  അസോസിയേഷന്‍ കുന്നംകുളം മേഖലാ സമ്മേളനവും കുടുംബ സംഗമവും കുന്നംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ വൈദ്യുത ഭവനം  നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഷാജു തരകന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.ജെ. ജെയിംസ് ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെ മുന്‍ എംഎല്‍എ ബാബു പാലിശേരി ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ജയശങ്കര്‍, മിഷ സെബാസ്റ്റ്യന്‍, ഉമ്മര്‍ കരിക്കാട്, വി.എല്‍. ജോയ് എന്നിവര്‍ സംസാരിച്ചു.

Related posts