കണ്ണൂര്‍: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രചാരണം നടത്തുന്നവര്‍ ശരിയാക്കുന്നത് അവരുടെ കാര്യങ്ങള്‍ മാത്രമായിരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് ടി. എന്‍. പ്രതാപന്. കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഇക്കോസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേയ് 16ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ആര്‍ക്കും സംശയം വേണ്ട. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കു 50 കൊല്ലം കൊണ്ടു നേടാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ അഞ്ചുകൊല്ലം കൊണ്ടു നേടിക്കൊടുത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മത്സ്യത്തൊഴിലാളികളെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെങ്കൊടിയേന്തി പുതിയ സൂര്യോദയം വരുമെന്നു പറഞ്ഞുപറ്റിച്ച സിപിഎം മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു നേടിക്കൊടുത്തെന്നു പറയാന്‍ അവര്‍ക്കു ബാധ്യതയുണ്ട്. പട്ടികജാതിക്കാരെപ്പോലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗമാണു മത്സ്യത്തൊഴിലാളികള്‍.
കേരളം മുഴുവന്‍ സഞ്ചരിച്ചു സംഘടനാപ്രവര്‍ത്തനം നടത്താന്‍ വേണ്ടിയാണു തത്കാലത്തേക്കു താന്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കുന്നതെന്നും ടി.—എന്‍.—പ്രതാപന് പറഞ്ഞു. കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് എ.—ടി. നിഷാന്ത് അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്, പി. രാമകൃഷ്ണന്, സുമ ബാലകൃഷ്ണന്, എ.—ഡി. മുസ്തഫ, സതീശന് പാച്ചേനി, ടി. ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.