ഐഎസില്‍ ചേര്‍ന്നവരെ ട്രോളി മലയാളികള്‍ക്ക് മതിയാവുന്നില്ല. ഐഎസ് കേന്ദ്രത്തില്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളികള്‍ കോടികളുമായി മുങ്ങി, ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി, പണിയെടുക്കാന്‍ ഇതരസം സ്ഥാനത്തൊഴിലാളിയേയുമായി ഐഎസ് ക്യാമ്പിലെത്തിയ മലയാളി തുടങ്ങിയ ട്രോളുക ളെല്ലാമായി രുന്നു ആദ്യ ദിനങ്ങിലെ ഹിറ്റ് ട്രോളുകള്‍. എന്നാല്‍ മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന് കുറച്ചു മാസങ്ങള്‍ക്കു ശേഷം എവിടെ എന്താണ് സംഭവിക്കുന്നതെന്നാണ് ഇപ്പോള്‍ ട്രോളുകളിലെ ഹിറ്റ്.
മലയാളി എത്തിയതോടെ ഐഎസ് പേരുമാറ്റി പകരം ശ്രീ രാജരാജേശ്വരി തീവ്രവാദ സഹകരണസംഘം എന്ന പേരു സ്വീകരിച്ച ട്രോള്‍ വളരെ ശ്രദ്ധനേടുന്നുണ്ട്. ഇതോടൊപ്പം ഐഎസിനെ പിളര്‍ത്തി വിവിധ സംഘടനകള്‍ ഉണ്ടാക്കിയ മലയാളികളെയും ട്രോളുകളില്‍ കാണാം. മലയാളികള്‍ ഐഎസില്‍ ചേര്‍ന്നിട്ടും മടിമാറ്റിയിട്ടില്ലെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം. മലയാളികളുടെ ആവശ്യപ്രകാരം പണിയെടുക്കാന്‍ ബംഗാളിയെ അന്വേഷിച്ച് പെരുമ്പാവുരി ലേക്ക് എത്തുന്ന ഐഎസ് ഭീകരനും ട്രോളുകളില്‍ ചിരിയുണര്‍ത്തുന്നു. വീട്ടിലുണ്ടായ വഴക്കിനിടെ ഐഎസില്‍ ചേരുമെന്ന് ഭീഷണിപ്പെടുത്തിയ മകനോട് അമ്മ നല്ല കമ്പനിയാണങ്കില്‍ ചേരാന്‍ പറയുന്ന ട്രോള്‍ ആരിലും ചിന്തയും ചിരിയും ഉണര്‍ത്തും.
കാസര്‍ഗോഡ് നിന്നുള്ള സംഘം നാടു വിട്ടത് ആടുവളര്‍ത്തലും കൃഷിയും ഒക്കെ ചെയ്ത് ജീവിയ്ക്കാനാണെന്ന വാര്‍ ത്തയെയും ട്രോളി നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപ കമാണ്. ഇവിടെ ജോലി യെടുക്കാന്‍ പറ്റില്ലെന്നും സിറിയയില്‍ പോയി ആടു മേയിക്കാനാണ് താത്പ ര്യമെന്നും മലയാളി പറയുന്ന ട്രോളാണ് ഇതിനെ ക്കുറിച്ചി റങ്ങിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളും മല്ലൂസിന്റെ ഐഎസ് ട്രോളുകളെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.
ബോംബിനും തോക്കിനും പകരം ഫോട്ടോഷോപ്പും കൂടോത്രവും ആയുധമായി പ്രയോഗിക്കാന്‍ മലയാളികള്‍ നേതാവിനെ ഉപദേശിക്കുന്ന ട്രോളും മലയാളികളുടെ സച്ചിന്‍ പ്രേമവുമൊക്കൊയാണ് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിനിടെ സാന്റിയോ മാര്‍ട്ടിനു വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നി യമോപദേശകനെതിരേയും ട്രോളുകള്‍ പറപറക്കുന്നുണ്ട്. കുമ്പിടിയോടാണ് നിയമോപദേശകനെ സോഷ്യല്‍ മീഡിയ ഉപമിച്ചിരിക്കുന്നത്. ഹോക്കി ടീം ക്യാപ്റ്റനായി തെഞ്ഞെടുക്കപ്പെട്ട ശ്രീജേഷിനെക്കുറിച്ച് മലയാളികള്‍ രോമാഞ്ചപ്പെടുന്നതും ട്രോളുകളിലെ കൗതുക കാഴ്ചയായി.