ഒരു ഉരുളക്കിഴങ്ങിന് വേണ്ടി; അടിയെന്ന് പറഞ്ഞാല്‍ മുട്ടന്‍ അടി

gorilaഅടിയെന്ന് പറഞ്ഞാല്‍ മുട്ടന്‍ അടി. കൈയില്‍ കിട്ടിയതൊക്കെ എടുത്ത് എറിഞ്ഞും അടിച്ചും കടിച്ചും പരസ്പരം ഏറ്റുമുട്ടി അവര്‍. ആരാണെന്നല്ലെ? രണ്ടു ഗോറില്ലകള്‍. ഡിവണിലെ പിഗാന്‍ടോണ്‍ മൃഗശാലയിലെ രണ്ടു ഗോറില്ലകള്‍ ആണ് ഏറ്റുമുട്ടിയത്.

ഇവര്‍ തമ്മില്‍ ഏറ്റുമുട്ടാനുള്ള കാരണമാണ് ഏറ്റവും വിചിത്രം. തനിക്ക് കഴിക്കാന്‍ കിട്ടിയ പുഴുങ്ങിയ ഉരുളക്കിഴങ്ങ് അപരന്‍ എടുത്ത് കഴിച്ചതാണ് ഈ മുട്ടന്‍ വഴക്കിനു കാരണം. 33കാരനായ പെര്‍റ്റിനസും 13കാരന്‍ കിയോണ്‍ഡോയും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഇത്രവലിയ അടി നടന്നെങ്കിലും വളരെ വേഗത്തില്‍ തന്നെ ഇവര്‍ സ്‌നേഹത്തിലായെന്നും പൊതുവേ സമാധാനപ്രിയരായ ഇവര്‍ ഏറ്റുമുട്ടിയത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും മൃഗശാല അധികൃതര്‍ പറയുന്നു.

Related posts