കോട്ടയം: ഒരേ നമ്പരുകളുടെ എട്ടും പത്തും ടിക്കറ്റുകള്‍ ഒരുമിച്ചു വില്‍ക്കുന്ന സെയിം ടിക്കറ്റ് വില്പന നിര്‍ത്തലാക്കണമെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കോട്ടയത്തെ ലോട്ടറി മൊത്ത വിതരണക്കാരാണ് സെയിം ടിക്കറ്റ് വില്പനയ്ക്ക് പിന്നില്‍. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ കോട്ടയത്ത് നടത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് കോട്ടയത്തെ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു.
സെയിം ടിക്കറ്റ് വില്പനയിലൂടെ സംസ്ഥാന ഭാഗ്യക്കുറിയെ ചാതാട്ടമാക്കി മാറ്റാനുള്ള നീക്കത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന്് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. ഏഴ് സെയിം ടിക്കറ്റ് വില്പന ഇപ്പോള്‍ പത്തായി വര്ധിപ്പിച്ചിരിക്കുകയാണന്ന് അദേഹം ചുണ്ടിക്കാട്ടി. കൂടുതല്‍ സെ യിം ടിക്കറ്റ് വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂണിയന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം അദേഹം നിര്‍വഹിച്ചു.
കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആര്. സജീവന് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.പ്രസാദ്, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് ഉണ്ണിമഠം, സംസ്ഥാന ഭാരവാഹികളായ ടി.എസ്.അന്‍സാരി, ബെന്നി ജോസഫ്, പായിപ്പാട് രാധാകൃഷ്ണന്, ചന്ദ്രിക ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ കെ.എ.മുഹമ്മദ്ബഷീര്‍, ജെസി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.