ഒളപ്പമണ്ണയ്ക്കു സ്മാരകം പണിയും : മന്ത്രി ബാലന്‍

PKD-BALANപാലക്കാട്: ഒളപ്പമണ്ണക്ക് ജില്ലയില്‍ സ്മാരകം പണിയുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ,ബാലന്‍. ജൈനിമേടിലുള്ള ഒളപ്പമണ്ണ മന സന്ദര്‍ശിച്ച് കവിയുടെ കുടുംബവുമായി മന്ത്രി ഇക്കാര്യത്തില്‍ ആശയം പങ്കുവെച്ചു. കവിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനവുമായും, മകന്‍ സുരേഷ് ഒളപ്പമണ്ണയുമായും   കുടുംബ കാര്യങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു. ടി.ആര്‍.അജയന്‍, എ.കെ ചന്ദ്രന്‍കുട്ടി , കെ.വിജയന്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Related posts