ഹോളിവുഡേലക്ക് ചെക്കേറാനുള്ള അവസരം ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ വേണ്ടെന്നു വെച്ചു. ഹോളിവുഡില്‍ നിന്നുള്ള വിളി വന്നപ്പോള്‍ യെസ് മൂളിയ രണ്‍ബീര്‍ ചിത്രത്തില്‍ കയറിക്കൂടാനുള്ള ഓഡിഷന്‍ ഉണ്ടെന്ന് അറിഞ്ഞപ്പോളാണ് നൈസായിട്ട് അങ്ങ് ഒഴിഞ്ഞു മാറിയത്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്റ്റാര്‍ വാര്‍ സീരിസിലുള്ള ചിത്രമാണ് താരം വേണ്ടെന്നുവെച്ചത്. ഇനി ഒഡിഷനു പോയി അത് കിട്ടിയില്ലെങ്കില്‍ നാണക്കേടാകുല്ലോ എന്നു കരുതിയാണ് രണ്‍ബീര്‍ ഓഡിഷനില്‍ പങ്കെടുക്കാത്തതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.
ഓഡിഷനുണ്ടോ… എന്നാല്‍ ഞാനില്ല
