ഓണവിപണിക്കായി കാടാംപാടിയില്‍ പൂക്കളൊരുങ്ങുന്നു

tcr-poovuകോയമ്പത്തൂര്‍: ഓണവിപണി ലക്ഷ്യമാക്കി കാടാംപാടിയില്‍ പൂക്കളൊരുങ്ങി. പനിനീര്‍, തെച്ചി, ചെണ്ടുമല്ലി, ലില്ലി എന്നിവയാണ് പ്രധാനമായും കര്‍ഷകര്‍ തയാറാക്കുന്നത്. കാങ്കേയംപാളയം കാടാംപടി റോഡില്‍ സ്‌റ്റേറ്റ് ബാങ്കിനു പിന്നിലാണ് ഈ പൂപ്പാടം. വര്‍ഷങ്ങളായി പൂ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന ശെല്‍വന്‍ പനിനീര്‍ പൂക്കള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കുന്നത്.കോയമ്പത്തൂരില്‍നിന്നും കേരളത്തിലേക്കാണ് പൂക്കള്‍ മൊത്തമായി വിറ്റഴിക്കുന്നതെന്നും ശ്രദ്ധയോടെയുള്ള പരിപാലനം നല്കിയാണ് പൂക്കളെ സംരക്ഷിക്കുന്നതെന്നും ശെല്‍വന്‍ പറഞ്ഞു.

കാങ്കേയംപാളയം, സോമന്നൂര്‍, കോടങ്കിപാളയം എന്നിവിടങ്ങളിലും പൂകൃഷി വ്യാപകമാണ്. ദിവസവും പൂക്കളുടെ ഭംഗി ആസ്വദിക്കുന്നതിനു നിരവധിപേരാണ് ഇവിടെയെത്തുന്നത്.

Related posts