 കടുത്തുരുത്തി:  ഒരുകാലത്തു സാധാരണക്കാരന്റെ ദാഹമകറ്റിയിരുന്ന വട്ടു സോഡ നാടൊഴിഞ്ഞു. വട്ടുസോഡയുടെ കച്ചവടം പുതുതലമുറക്ക് തീര്‍ത്തും അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തൊഴിലിനോടുള്ള ഇഷ്ടത്താല്‍ നഷ്ടം സഹിച്ചും ഉപജീവന മാര്‍ഗമായ വട്ടു സോഡ നിര്‍മാണം നടത്തുന്നവരും അങ്ങിങ്ങുണ്ട്. മോരുംവെള്ളം, നാരങ്ങാവെള്ളം എന്നിവയും കടകളില്‍ രാജാവായി വിലസിയിരുന്ന വട്ടു സോഡാ കച്ചവടത്തിന്റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. മുകള്ഭാഗം ശംഖ് പോലെ പിരിഞ്ഞിരിക്കുന്ന കട്ടിയുള്ള പച്ച നിറമുള്ള കുപ്പിയിലായിരുന്നു സോഡ നിറച്ചിരുന്നത്.

ഓരോ കുപ്പിയിലും പെയിന്റുകള്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് വിവിധ നിര്‍മാണ യൂണിറ്റുകളുടെ കുപ്പികള്‍ തിരിച്ചറിഞ്ഞിരുന്നത്. മുമ്പ് സജീവമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും കുപ്പികളും ഉപകരണങ്ങളും വിറ്റ് കളമൊഴിഞ്ഞു. ദിവസം രണ്ടായിരത്തോളം വട്ടുസോഡകള്‍ വില്പന നടത്തിയിരുന്നവരാണ് പലരും. ഒരാല് തന്നെ പല മേഖലകളിലായി ഒന്നിലധികം യൂണിറ്റുകളും നടത്തിയിരുന്നു. ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആയിരുന്നു ആദ്യകാലത്ത് വട്ടുസോഡ കുപ്പികള്‍ എത്തിയിരുന്നത്.
ഉല്പാദന ചെലവ് കുറവും ഒപ്പം മികച്ച ലാഭവും കിട്ടിയിരുന്നുവെങ്കിലും കോര്‍ക്കു സോഡയുടെ കടന്നു കയറ്റം വട്ടുസോഡ നിര്‍മാണ മേഖലയെ പിന്നോട്ടടിച്ചു. പ്രതാപകാലത്തിന്റെ ഓര്‍മകളും പേറി ഇപ്പോഴും ചില കടകളില്‍ വട്ടുസോ ഡകള്‍ നിരന്നിരിക്കുന്നത് പുതുതലമുറക്ക് കൗതുക കാഴ്ചയാണ്.