പാവറട്ടി: കഞ്ചാവ് വില്പനയ്ക്കെത്തിയ യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റു ചെയ്തു. തോളൂര്‍ പറപ്പൂര് സ്വദേശി ചിറയത്ത് വീട്ടില്‍ വിപിനെ(19)യാണ് പാവറട്ടി എസ്ഐ എസ്. അരുണ്‍, സീനിയര്‍ സിപിഒമാരായ കെ.എന്‍. സുകുമാരന്‍, പ്രേംജിത്ത്, പി. അജയന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി പെരുവല്ലൂര്‍ മദര്‍ കോളജിനു സമീപം ബൈക്കില്‍ എത്തിയതായിരുന്നു വിപിന്‍.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കല്‍നിന്നും 600 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം പറപ്പൂര് കടാംതോടിന് സമീപം കാറിലെത്തി കഞ്ചാവ് വില്ക്കാന് ശ്രമിച്ച തെക്കന്‍ പാലയൂര്‍ സ്വദേശി നിധീഷ് പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കമ്പത്തുനിന്നും കഞ്ചാവ് വില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന മൊത്തകച്ചവടക്കാരനായ നിധീഷിന്റെ പക്കല്‍നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു വിപിന്‍.
പെരുവല്ലൂര്‍, ഊരകം, താണവീഥി, കണ്ണോത്ത്, ചിരട്ടക്കടവ് മേഖലകളില്‍ സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പ്പന നടക്കുന്നത്. യുവാക്കളാണ് പ്രധാനമായും വലിയ കഞ്ചാവ് ലോബിയുടെ കണ്ണികളായി ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.