കടിച്ചുപിടിച്ച സിം കാര്‍ഡ് അബദ്ധത്തില്‍ വിഴുങ്ങി, ശ്വാസകോശത്തിലെത്തിയ സിം കാര്‍ഡ് വിദഗ്ധചികിത്സയിലൂടെ പുറത്തെടുത്തു

simതൃശൂര്‍: വായില്‍ കടിച്ചുപിടിച്ച മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് സംസാരിക്കുന്നതിനിടെ അകത്തേക്കിറങ്ങിപ്പോയി. ശ്വാസകോശത്തിലെത്തിയ സിം കാര്‍ഡ് തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.

മുണ്ടൂര്‍ സ്വദേശിനിയും പതിനാറുകാരിയുമായ അശ്വതി എന്ന വിദ്യാര്‍ഥിനിക്കാണ് ഇങ്ങനെ അപകടം പിണഞ്ഞത്. മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് മാറ്റുന്നതിനിടയില്‍ അല്പനിമിഷം വായില്‍ കടിച്ചുപിടിച്ചതാണ്. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനിടയില്‍ സിം കാര്‍ഡ് അകത്തേക്കിറങ്ങിപ്പോയി. വയറിലേക്കാണ് സിം കാര്‍ഡ് ഇറങ്ങിപ്പോയതെന്നു കരുതി ആപ്പിളും പഴങ്ങളും കഴിച്ചു. എന്നാല്‍,  ചുമയും അസ്വസ്ഥതകളും വര്‍ധിച്ചതിനെത്തുടര്‍ന്ന് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കാന്‍ ചെയ്തപ്പോഴാണ് സിം കാര്‍ഡ് ശ്വാസകോശത്തിലാണെന്നു കണ്ടെത്തിയത്. ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാരായ ഡോ. അര്‍ജുന്‍ ജി. മേനോന്‍, ഡോ. ശ്രീജ രാജ്, അനസ്തറ്റിസ്റ്റ് ഡോ. അരുണ്‍ വര്‍ഗീസ് എന്നടങ്ങിയ ടീ മാണ് ബ്രോങ്കോസ്‌കോപ്പിയിലൂടെ സിം കാര്‍ഡ് പുറത്തെടുത്തത്.  ù

Related posts