കത്തിയുടെ തെലുങ്ക് റീമേക്കില്‍ നയന്‍താരയുടെ പ്രതിഫലം രണ്ടര കോടി?

nayanഎ.ആര്‍. മുരുഗദോസ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്കില്‍ നയന്‍താര നായികയാകുന്നു. ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി. വി. വിനായക് ആണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് നയന്‍സ് രണ്ടര കോടി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയാണ് നയന്‍താര. അതുകൊണ്ട് തന്നെയായിരിക്കാം ചിരഞ്ജീവിയുടെ 150-മത്തെ ചിത്രമായ ഈ പ്രോജക്ടിലേക്ക് നായികയായി നയന്‍സിനെ ക്ഷണിച്ചത്. മേ യില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് നടനും ചിരഞ്ജീവിയുടെ മകനുമായ രാം ചരണാണ്. രാം ചരണിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ഈ ചിത്രം. വിക്രം നായകനായി അഭിനയിക്കുന്ന ഇരു മുഗന്‍ , ജീവ നായകനായ തിരുനാള്‍, ചിമ്പുവിന്റെ ഇത് നമ്മ ആള്, കാര്‍ത്തിയുടെ കാഷ്‌മോറ എന്നിവയാണ് 2016ലെ നയന്‍സിന്റെ പ്രധാന റിലീസുകള്‍.

Related posts