കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ച്ചയില്‍: ആര്‍. ശെല്‍വരാജ് എംഎല്‍എ

tvm-selvarajനെയ്യാറ്റിന്‍കര: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ച്ചയിലാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്നും ആര്‍. ശെല്‍വരാജ് എംഎല്‍എ. കോണ്‍ഗ്രസ് ഐ പെരുമ്പഴുതൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ചായ്‌ക്കോട്ടുകോണത്ത് ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ അഡ്വ. ആര്‍. അജയകുമാര്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ മാരായമുട്ടം സുരേഷ്, അഡ്വ. മുഹിനുദ്ദീന്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, അഡ്വ. കെ. വിനോദ്‌സെന്‍, ജോസ് ഫ്രാങ്ക്‌ളിന്‍, ആര്‍.ഒ അരുണ്‍, ചായ്‌ക്കോട്ടുകോണം സുകുമാരന്‍നായര്‍, വടകോട് ശശീന്ദ്രന്‍, പ്രിയംവദ, നിര്‍മലാഭായി, ഊരൂട്ടുകാല സുരേഷ്, ബേബസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts