കലാഭവന്‍ മണിയുടെ വസതിയില്‍ വിഎസ് എത്തി; മണിയുടെ മരണം സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങളില്‍ അസംതൃപ്തി അറിയിച്ച് കുടുംബാംഗങ്ങള്‍

mANIചാലക്കുടി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കലാഭവന്‍ മണിയുടെ വീട് സന്ദര്‍ശിച്ചു.  ഇന്നലെ വൈകീട്ട് മണിയുടെ വീട്ടിലെത്തിയ അച്യുതാനന്ദന്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു. മണിയുടെ മരണം സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങളില്‍ കുടുംബാംഗങ്ങള്‍ അസംതൃപ്തി അറിയിച്ചു. മണിയുടെ മരണം സംബന്ധിച്ചുള്ള കുടുംബാംഗങ്ങളുടെ പരാതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ക്കു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍, മണിയുടെ ഭാര്യ നിമ്മി എന്നിവരുമായും വിഎസ് സംസാരിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. മണിയുടെ വീട്ടിലേക്ക് ഇപ്പോഴും ആരാധകരുടെ തിരക്ക് ഒഴിഞ്ഞിട്ടില്ല. ദൂരസ്ഥലങ്ങളില്‍നിന്നും സ്ത്രീകളടക്കമുള്ള സംഘങ്ങളായിട്ടാണ് മണിയുടെ വീട് സന്ദര്‍ശിക്കാനെത്തുന്നത്. മണി തമ്പടിച്ചിരുന്ന പാഡിയും കണ്ടാണ് മടങ്ങിപ്പോകുന്നത്.

Related posts